ഡി.ടി.പി.സി ബീച്ച്‌ ഫുട്‌ബോള്‍ ഓഗസ്‌റ്റില്‍

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ബീച്ച്‌ ഫുട്‌ബോള്‍ മത്സരം ഓഗസ്‌റ്റ്‌ ആദ്യ വാരം പടിഞ്ഞാറേക്കര ബീച്ചില്‍ നടക്കും. പ്രതിരോധ കുത്തിവെപ്പുപ്പിന്റെ ആവശ്യകത ഉയര്‍ത്തിയാണ്‌ രണ്ട്‌ ദിവസങ്ങളിലായി മത്സരം നടത്തുന്നത്‌. അഞ്ച്‌ പേരാണ്‌ ഒരു ടീമിലുണ്ടാവുക.
ഇതോടൊപ്പം പടിഞ്ഞാറേക്കര ബീച്ച്‌ കേന്ദ്രീകരിച്ച്‌ മറ്റു ടൂറിസം പദ്ധതികള്‍ നടത്താനും ഡി.ടി.പി.സി ലക്ഷ്യമിടുന്നുണ്ട്‌. ബീച്ച്‌ ഫുട്‌ബോളില്‍ അഞ്ച്‌ പേരാണ്‌ ഒരു ടീമുലുണ്ടാവുക. ഫുട്‌സലിലേത്‌ പോലെ കളത്തില്‍ നിന്നും കയറിയ കളിക്കാരന്‌ വീണ്ടും ഇറങ്ങാനുള്ള അവസരമുണ്ടാവും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2731504