ഡിസംബറിന്റെ തണുപ്പുനുകരാന്‍ കാവ്യ ഓസ്‌ട്രേലിയയിലേക്ക്

മലയാളികളുടെ പ്രിയനടി കാവ്യാ മാധവന്‍ ഡിസംബറിന്റെ കുളിരു നുകരാന്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുന്നു. സഹോദരന്‍ മിഥുനിന്റെ അടുത്തേക്കാണ് കാവ്യ തന്റെ ഷൂട്ടിങ് തിക്കുകള്‍ തല്‍ക്കാലം മാറ്റിവെച്ച് പറക്കാനൊരുങ്ങുന്നത്.

ഒരുമാസം കാവ്യ അവിടെ ചിലവഴിച്ച ശേഷം മടങ്ങിവരുമന്നൊണ് കാവ്യയുമായി അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വുവരം.

ഇപ്പോള്‍ മോഹന്‍ലാലിന്റെ നായികയായി ലോക്പാലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കാവ്യ നയായികയായി അഭിനയിച്ച മമ്മുട്ടി ചിത്രമായ ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

ട്രിപ്പ് കഴിഞ്ഞ് ജനുവരിയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും പുതിയചിത്രങ്ങളുടെ കരാറില്‍ കാവ്യ ഒപ്പുവെക്കുക.