ഡിവൈഎഫ്‌ഐ മാറാക്കര മേഖല സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു


sunil kumarകോട്ടക്കല്‍ : റോഡരികില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ബസ്‌ വെയിറ്റിങ്ങ്‌ ഷെഡ്‌ നിര്‍മ്മിക്കുന്നതിനിടെ മേഖല സെക്രട്ടറി കുഴഞ്ഞുവീണുമരിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര ചെലക്കുത്ത്‌ സ്വദേശിയായ തൊട്ടിയില്‍ സുനില്‍കുമാര്‍(37) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നത്‌. ഉടനെ കോട്ടക്കലിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
മാറാക്കര സര്‍വ്വീസ്‌ സഹകരണബാങ്ക്‌ ജീവനക്കാരനാണ്‌.
മാതാവ്‌ തെട്ടിയില്‍ അമ്മുണ്ണി, ഭാര്യ രാജിക, സഞ്‌ജന, ആറുമാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ മക്കളാണ്‌