ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.

പരപ്പനങ്ങാടി: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരാതീനതകള്‍ക്ക് പരിഹാരം കാണുക, ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്‌ഐ നെടുവ വില്ലേജ് കമ്മിറ്റി പുത്തരിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് സിഐടിയു ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മുജീബ്, തുളസിദാസ്, അഫ്താബ്, എന്‍എം ഷമേജ് എന്നിവര്‍ സംസാരിച്ചു.