ഡിവൈഎഫ്‌ഐകാര്‍ ബസന്തിന്റെ വീട്ടില്‍ കരിങ്കൊടി നാട്ടി.

കോഴിക്കോട്:സൂര്യനെല്ലി പെണ്‍കുട്ടിയെ അധിഷേപിച്ച് സംസാരിച്ച ജസ്റ്റിസ് ബസന്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വൈകീട്ട് കോഴിക്കോട്ടെ ബസന്തിന്റെ വീട്ടിലേക്ക് മാര്ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ക്കര്‍ വീട്ടില്‍ കരിങ്കൊടി നാട്ടി. ബസന്ത് പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഇന്ന് തലശ്ശേരി കോടതിയില്‍ ബാര്‍ അസോസിയേഷന്റെ ചടങ്ങില്‍ സംസാരി്കകാനെത്തിയ ബസന്തിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഡിവൈഎഫ്‌ഐ, മഹിള അസോസിയേഷന്‍, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വാഹനം മാറ്റി ഒരു സ്വകാര്യ കാറില്‍ ഒളിച്ച് അകത്തുകയറിയ ബസന്തിനെ മീറ്റിങ് ഹാളിനകത്ത് നിന്ന് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തി. പോലീസ് ഇവരെ ഉടന്‍ നീക്കം ചെയ്തു.

തന്നെ ഒളിക്യാമറ വെച്ച് കുടിക്കിയതാണെന്നും താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്നും ഇത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ലെന്നും ബസന്ത് പറഞ്ഞു. വിഡ്ഡിപ്പെട്ടിയില്‍ വരുന്നതെന്തും ജനങ്ങള്‍ വിശ്വസിക്കരുതെന്നും ബസന്ത് പറഞ്ഞു. ബസന്തിന്റെ വാക്കുകള്‍ ഒരു കൂട്ടം അഭിഭാഷകര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.

എന്നാല്‍ കേരളമാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലെ നഗരങ്ങളിലെല്ലാം മഹിള യുവജന സംഘടനകള്‍ ബസന്തിന്റെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തി.

സൂര്യനെല്ലി പെണ്‍കുട്ടി വഴിപിഴച്ചവളെന്ന് ജസ്റ്റിസ് ബസന്തിന്റെ അധിക്ഷേപം

ചുണയുള്ള പെണ്‍കുട്ടികള്‍ ബസന്തിന്റെ കരണത്തടിക്കണം വിഎസ്