ഡിഫ്‌തീരിയ: സ്ഥിതി വിലയിരുത്താന്‍ 18 അംഗ സംഘം ജില്ലയിലെത്തി

മലപ്പുറം: ജില്ലയില്‍ ഡിഫ്‌തീരിയ റിപ്പോര്‍ട്ട്‌ ചെയ്‌ത പശ്ചാത്തലത്തില്‍ സ്ഥിതി മനസ്സിലാക്കുന്നതിനും ടി.ഡി വാക്‌സിന്‍ നല്‍കുന്നതിനുമായി തിരുവനന്തപുരം പട്ടം എസ്‌.യു.ടി ആശുപത്രിയുടെ നേതൃത്വത്തില്‍ നാല്‌ ഡോക്‌ടര്‍മാര്‍ അടങ്ങുന്ന 18 അംഗ സംഘം ജില്ലയിലെത്തി. വളവന്നൂര്‍ ബ്ലോക്കിലെ മൂന്ന്‌ സ്‌കൂളുകളിലെ 1800 കുട്ടികള്‍ക്ക്‌ എട്ട്‌, ഒമ്പത്‌, 10 തിയതികളിലായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ടി.ഡി വാക്‌സിന്‍ നല്‍കി. ജില്ലയില്‍ ഇതുവരെ 97 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 27 കേസുകള്‍ സ്ഥിരീകരിച്ചു.