ഡിഡി സോക്കര്‍: സ്‌പെല്ലിങ് പാലത്തിങ്ങലിനും തുഷാരാ താനൂരും വിജയികള്‍

പരപ്പനങ്ങാടി :ഡിഡി സൂപ്പര്‍ സോക്കര്‍ 2013 ന്റെ നാലാം ദിനത്തില്‍ ആദ്യമത്സരത്തില്‍ സ്‌പെല്ലിങ് പാലത്തിങ്ങലിന് വിജയം മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് വിന്നേഴ്‌സ് വടക്കേ മമ്പുറത്തെ പരാജയപ്പെടുത്തി കാണികളെ ആവേശത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയ അയല്‍പ്രദേശങ്ങള്‍ തമ്മിലുള്ള പോരാട്ടം കാണാന്‍ ഗാലറികള്‍ തിങ്ങിനിറഞ്ഞിരുന്നു.

ഇനാച്ചിയും സെക്കറിയയും സ്‌പെല്ലിങിന് വേണ്ടി കളം നിറഞ്ഞു കളിച്ചപ്പോള്‍ മാഞ്ഞു പോയത് വിന്നേഴ്‌സ് വടക്കേ മമ്പുറത്തിന്റെ ക്വര്‍ട്ടര്‍ പ്രതീക്ഷകളാണ്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്ന സ്‌പെല്ലിങ് പിന്നീട് വളരെ കരുതലോടെയാണ് മത്സരിച്ചത്.

രണ്ടാം മത്സരത്തില്‍ കടലോര പട്ടണമായ താനൂരില്‍ നിന്നും കാല്‍പന്തുകളിയുടെ കേളി ശൈലികള്‍ കാണികള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുത്തുകൊണ്ട് തുഷാരാ താനൂര്‍ വിജയികളായി. മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്കായിരുന്നു താനൂരിന്റെ വിജയം.

ടൂര്‍ണമെന്റ് മറ്റൊരു ശുഭ മുഹൂര്‍ത്തത്തിനും സാക്ഷ്യം വഹിച്ചു. സ്‌പെല്ലിങ് പാലത്തിങ്ങല്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം വിതരണം നടത്തി.

ടൂര്‍ണമെന്റിലെ ഫസ്റ്റ് റൗണ്ട് മത്സരങ്ങള്‍ സമാപിച്ചു.

ടൂര്‍ണമെന്റിന്റെ അഞ്ചാം ദിനമായ ഇന്ന് ആദ്യ ക്വര്‍ട്ടര്‍ മത്സരത്തില്‍ നൈജീരിയന്‍ താര പടകളുമായി ജില്ലയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സ്ഥിരസാനിദ്ധ്യം ഡിഡി സൂപ്പര്‍ സോക്കര്‍ 2012 ലെ വിന്നേഴ്‌സ് പട്ടം കരസ്ഥാമാക്കിയ വറൈറ്റി കൊടിഞ്ഞി ശക്തരായ കൗം ആലിന്‍ ചുവടുമായി ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ രണ്ടാം മത്സരത്തില്‍ ഡിഡി സൂപ്പര്‍ സോക്കര്‍ 2012 റണ്ണേഴ്‌സ് പട്ടം കരസ്ഥമാക്കിയ യൂത്ത് ഫെഡറേഷന്‍ ചെറുമുക്ക് തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ മലബാര്‍ യൂണിറ്റ് കൊട്ടന്തലയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിലെ തങ്ങളുടെ ശക്തി തെളിയിച്ച ബല്ലുസ്റ്റാര്‍ പള്ളിപ്പടിയുമായി മാറ്റുരക്കുന്നു.