ഡിഡി സൂപ്പര്‍ സോക്കര്‍: നാട് നെഞ്ചേറ്റുന്നു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡിഡി സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റ് അഞ്ചാം ദിനത്തില്‍ വെറൈറ്റി കൊടിഞ്ഞിക്കും ബ്ലൂസ്റ്റാര്‍ പള്ളിപ്പടിക്കും വിജയം.

ഇന്നത്തെ ആവശേം കടലോളം എത്തിയ ആദ്യ മത്സരത്തില്‍ വെറൈറ്റി കൊടിഞ്ഞി ഷൂട്ട്ഔട്ടില്‍ കൗം ആലിന്‍ചുവടിനെ പരാജയപ്പെടുത്തി തുല്ല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും ആറു വീതം സ്‌കോര്‍ ചെയ്തു. നിശ്ചിതസമയത്ത് തുല്ല്യതപാലിച്ച മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒന്നനെതിരെ രണ്ടു ഗോളുകള്‍ക്ക് ആലിന്‍ചുവട് മുന്നിലായിരുു. എന്നാല്‍ രണ്ടാംപകുതിയില്‍ വെറൈറ്റി പൊരുതിക്കളിച്ച് സമനില നേടുകയായിരുന്നു. ഇതോടെ ഷൂട്ടൗട്ടില്‍ പിന്നിലായതോടെ ആലിന്‍ചുവടിന്റെ സെമി പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ യൂത്ത് ഫെഡറേഷന്‍ ചെറുമുക്കിനെ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലൂസ്റ്റാര്‍ പള്ളിപ്പടി അട്ടിമറിച്ചു.

ഇരുടീമുകളും പരുക്കന്‍കളി പുറത്തെടുത്ത മത്സരത്തില്‍ അഞ്ചു മഞ്ഞ കാര്‍ഡുകള്‍ കണ്ടു.

ഇന്ന് കടലോര പട്ടണമായ പരപ്പനങ്ങാടിയുടെ ആവേശവും പ്രതീക്ഷയുമായ ഫിഷര്‍മാന്‍ പരപ്പനങ്ങാടി സോക്കര്‍ കിങ് തിരൂരങ്ങാടിയുമായി ഏറ്റുമുട്ടും. മലപ്പുറത്തിന്റെ മറഡോണയെന്നറിയപ്പെടുന്ന കമര്‍ ബാബു ഫിഷര്‍മാനുവേണ്ടി കളത്തിലിറങ്ങും.