‘ഡിജിറ്റല്‍ ഇന്ത്യ വാരാ’ഘോഷത്തിന്‌ സമാപനം

മലപ്പുറം:കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌- ഐ.ടി. മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന്‌ മുതല്‍ ഏഴ്‌ വരെ ദേശവ്യാപകമായി നടത്തിയ ‘ഡിജിറ്റല്‍ ഇന്ത്യ വാര’ത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക്‌ സമാപനം. സിവില്‍ സ്റ്റേഷനിലെ ഐ.ടി. അറ്റ്‌ സ്‌കൂള്‍ സമ്മേളന ഹാളില്‍ നടന്ന സമാപന പരിപാടി ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഡി.എം.ന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷനായി. വാരാഘോഷത്തോടനുബന്ധിച്ച്‌ ജില്ലാതലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗ-ക്വിസ്‌-ഡിജിറ്റല്‍ പെയിന്റിങ്‌ മത്സര വിജയകള്‍ക്കുള്ള അവാര്‍ഡുകള്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ മുസ്‌തഫ വിതരണം ചെയ്‌തു.
എസ്‌.എസ്‌.എ. പ്രൊജക്‌ട്‌ ഓഫീസര്‍ കെ. മുഹമ്മദ്‌ ഷഹീര്‍ ‘ഡിജിറ്റല്‍ ഇന്ത്യ- സാധ്യതകളും വെല്ലുവിളികളും’ വിഷയത്തില്‍ ക്ലാസെടുത്തു. അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ്‌ ബഷീര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ കെ.പി. പ്രതീഷ്‌, അസി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ പവനന്‍, ലീഡ്‌ ജില്ലാ മാനേജര്‍ പി. അബ്‌ദുല്‍ ജബ്ബാര്‍, ഐ.ടി. അറ്റ്‌ സ്‌കൂള്‍ കോഡിനേറ്റര്‍ ഹബീബ്‌ റഹ്‌മാന്‍, അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ്‌ പുല്‍പ്പാടന്‍, പ്രൊജക്‌ട്‌ അസിസ്റ്റന്റ്‌ സാലിഹ്‌ ഇബ്രാഹീം, പി.ടി. അബ്‌ദുല്‍ ജലീല്‍, സി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍, കേരള സ്റ്റേറ്റ്‌ ഐ.ടി. മിഷന്‍, അക്ഷയ എന്നിവയുടെ സഹകരണത്തോടെയാണ്‌ ‘ഡിജിറ്റല്‍ ഇന്ത്യ വാര’ത്തിന്റെ ജില്ലാതല പരിപാടികള്‍ പരിപാടികള്‍ നടത്തിയത്‌.