ഡാറ്റാസെന്റര്‍ ഇടപാട് സിബിഐക്ക്

തിരു: തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാസെന്ററിന്റെ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കൈമാറിയത് സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

വി.എസ്. അച്യൂതാനന്ദനും കല്ലട സുകുമാരന്‍ നായരുടെ മകനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന മോഹന്‍ കുമാറിനെയും എതിര്‍ കക്ഷികളാക്കിയാണ് പി.സി.ജോര്‍ജ്ജ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിക്ഷിപ്തതാല്‍പര്യക്കാരുടെ ദുഷ്പ്രചരണങ്ങളുടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നും 2004-ല്‍ ടാറ്റയ്ക്ക് കൈമാറിയതുള്‍ പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.