ഡാം തകര്‍ന്നാല്‍ വന്‍ പ്രളയം; അനാലിസിസ് റിപ്പോര്‍ട്ട്

തിരു: ഡാം തകര്‍ന്നാല്‍ ഇടുക്കിയില്‍ പ്രളയമാവും ഉണ്ടാകുകയെന്ന റൂര്‍ക്കി ഐ ഐ ടിയുടെ ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാറിന് ലഭിച്ചു.
ഡാം തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ 20.88 മീറ്റര്‍ ഉയരത്തില്‍ വെള്ളമെത്തുമെന്നും 12 മിനിറ്റ് കൊണ്ട്ഡാമിന്റെ പകുതിയും തകരുമെന്നും സെക്കന്റില്‍ 12.41 കമി വേഗത്തില്‍ പ്രളയം സംഭവിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഉടന്‍തന്നെ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജലസേചന മന്ത്രി പി.ജെ ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആശാവഹമായി ഒന്നും ചെയ്തില്ലെന്നും അദേഹം കുറ്റപ്പെടുത്തി.