ഡല്‍ഹി സംഭവം;വേദനയോടെ പ്രതിഷേധിഷേധിച്ച് താനൂര്‍ യൂത്ത് അസോസിയേഷന്‍

താനൂര്‍: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മരണത്തില്‍ വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി. താനൂര്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് മാനുഷിക മൂല്യങ്ങള്‍ വിലമതിക്കാത്ത സംഭവത്തില്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്. ‘മാനുഷിക മൂല്യങ്ങള്‍ മൃഗതൃഷ്ണ വിഴുങ്ങുമ്പോള്‍ സോദരീ ഞങ്ങള്‍ ഖേദിക്കുന്നു’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുവാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മനുഷ്യന്റെ സ്വകാര്യതക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്തത് ആധുനിക ലോകത്തിന്റെ ശാപമാണെന്നും പ്രതിഷേധിച്ചു.

പ്രകടനത്തിന് പി.ടി.ഇല്ല്യാസ്, ഉണ്ണി.കെ.താനൂര്‍, സുദര്‍ശന്‍ കോടത്ത്, ഉണ്ണികൃഷ്ണന്‍ യവനിക, യു.എന്‍.ഖാദര്‍, അമീര്‍ താനൂര്‍, പി.ടി. അഷ്‌റഫ്, ശിഹാബ് അമന്‍, മനാഫ് താനൂര്‍, പി.ടി.അക്ബര്‍, മുകേഷ് ദേവ്, വിജേഷ്, പി.ടി.സന്‍ഫി, അല്‍ ഷെയ്ഖ്, ഷഹീര്‍ തുപ്പത്തില്‍, സത്താര്‍ അമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.