ഡല്‍ഹി നഴ്‌സസ് സമരം; പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുത്തു.

ഡല്‍ഹി എസ്‌കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ ഇന്നു രാവിലെ ആരംഭിച്ച നഴ്‌സുമാരുടെ സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചു.

സമരത്തിന് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ പുറത്താക്കിയ ജീന എന്ന നഴ്‌സിനെ സര്‍വ്വീസില്‍ ഇന്നുതന്നെ തിരിച്ചെടുക്കാന്‍ തീരുമാനമായി.

സമരത്തിന്റെ പ്രധാന ആവശ്യമായ ശമ്പളവര്‍ദ്ധനവിനെകുറിച്ച് 29ാം തിയ്യതിക്കു മുന്‍പ് അനുകൂലമായ തീരുമാനമെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.