ഡല്‍ഹിയില്‍ നേരിയ ഭൂചലനം

ന്യൂഡല്‍ഹി:ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. വ്യഴാഴ്ച പുലര്‍ച്ചെ 4.30നാണ് ഒരുമിനിറ്റ് നീണ്ട ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹി – ഹരിയാന അതിര്‍ത്തിയലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.