ഡയറക്‌ട്‌ മാര്‍ക്കറ്റിങ്‌: പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത്‌ തടയണം

Story dated:Thursday May 28th, 2015,06 25:pm
sameeksha sameeksha

images (1)മലപ്പുറം:വീടുകള്‍ തോറും ഡയറക്‌ട്‌ മാര്‍ക്കറ്റിങിന്‌ നിയോഗിക്കപ്പെടുന്ന അന്യ ജില്ലക്കാരായ പെണ്‍കുട്ടികളെ സ്ഥാപന ഉടമകള്‍ ചൂഷണം ചെയ്യുന്നത്‌ തടയാന്‍ പൊലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ വിജിലന്‍സ്‌ മോനിട്ടറിങ്‌ കമ്മിറ്റി. വന്‍ തുക ശമ്പള വാഗ്‌ദാനം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വെച്ച ശേഷം കഠിനമായ ടാര്‍ജറ്റുകള്‍ നല്‍കുകയും ശമ്പളം കൃത്യമായി നല്‍കാതിരിക്കുകയുമാണ്‌. അന്യ ജില്ലക്കാരായ പെണ്‍കുട്ടികളാണ്‌ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ ഏറെയും.

സ്‌കൂള്‍ പരിസരങ്ങളില്‍ പാന്‍മസാല, മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയവയുടെ ലഭ്യതയില്ലാതാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും സഹായം തേടും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവത്‌ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്‌കൂള്‍ പരിസരങ്ങളിലടക്കം പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ നിര്‍ദേശം നല്‍കും. എ.ഡി.എം എം.ടി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.