ഡയറക്ടേഴ്‌സ് തിരഞ്ഞെടുപ്പ് കമലിന്റെ പാനലിന് വിജയം

കൊച്ചി: മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഡയറക്ടേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കമലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനല്‍ വിജയിച്ചു. കമല്‍ പ്രസിഡന്റും സിബിമലയില്‍ ജനറല്‍ സെക്രട്ടറിയുമായ പാനലാണ് വിജയിച്ചത്.

ടിഎസ് വിജയന്‍(വൈസ്പ്രസിഡന്റ്), മെക്കാര്‍ട്ടിന്‍(ട്രഷറര്‍), ഷാജൂണ്‍ കാര്യല്‍, മാര്‍ത്താണ്ഡന്‍(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ലെനിന്‍ രാജേന്ദ്രന്‍ പ്രസിഡന്റും കെ മധു ജനറല്‍ സെക്രട്ടറിയുമായ പാനലാണ് ഔദ്യോഗിക പക്ഷത്തിനെതിരെ മല്‍സരിച്ചത്.