‘ഡബിള്‍ ബാരല്‍’ ഓണ്‍ലൈന്‍ റിലീസ്‌

CCtFVrxVIAAmH5Gകൊച്ചി: ലിജോ ജോസ്‌ പല്ലിശേരിയുടെ പുതിയ ചിത്രമായ ‘ഡബിള്‍ ബാരല്‍’ ഇന്റര്‍നെറ്റിലും റലീസ്‌ ചെയ്യുന്നു. എന്നാല്‍ ഇന്ത്യയിലേയും ഗള്‍ഫിലേയും പ്രേക്ഷകര്‍ക്ക്‌ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ല. മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ ചിത്രം കാണാന്‍ സാധിക്കും.

ഇന്ത്യയിലും ഗള്‍ഫിലും ഓണ്‍ലൈന്‍ റലീസ്‌ വേണ്ടെന്നുവെച്ചത്‌ തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം ഒഴിവാക്കാനാണ്‌. പൃഥിരാജ്‌, ആര്യ, ഇന്ദ്രജിത്ത്‌, അസിഫലി, സണ്ണി വെയ്‌ന്‍, ചെമ്പന്‍ വിനോദ്‌, വിജയ്‌ ബാബു എന്നിവരാണ്‌ പ്രധാനവേഷങ്ങളില്‍ എത്തുന്നത്‌. മള്‍ട്ടിസ്റ്റാര്‍ ചിത്രം ഓണത്തിന്‌ റിലീസ്‌ ചെയ്യും.

മലാളത്തിലെ ആദ്യ ഗ്യാംഗ്‌സ്റ്റാര്‍ സൂപഫ്‌ സിനിമയായിരിക്കും ഡബിള്‍ ബാരല്‍. കൊച്ചിയിലും ഗോവയിലുമാണ്‌ സിനിമ ചത്രീകരിച്ചത്‌. മലയാളത്തില്‍ ആദ്യമായി റെഡ്‌ ഡ്രാഗണ്‍ ക്യമറയില്‍ ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയും ഡബിള്‍ ബാരലിനുണ്ട്‌.

ചിത്രം നിര്‍മ്മിക്കുന്നത്‌ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ്‌ സിനിമാസും ലിജോ ജോസ്‌ പെല്ലിശേരിയും ചേര്‍ന്നാണ്‌.