ട്വന്റി20  ക്രിക്കറ്റ് ഇന്ത്യന്‍ തോല്‍വിയെത്തുടര്‍ന്ന് സംഘര്‍ഷം; ശ്രീനഗര്‍ എന്‍ഐടി അടച്ചു

srinagar-nitശ്രീനഗര്‍ ;  ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതിനെതുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ശ്രീനഗര്‍ എന്‍ഐടി താല്‍കാലികമായി അടച്ചു. വിദ്യാര്‍ഥികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. വൈസ്റ്റിന്‍ഡീസിന്റെ വിജയം ഒരുകൂട്ടം കാശ്മീരി വിദ്യാര്‍ത്ഥികള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു.

തുടര്‍ന്ന് ഇരുവിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചു. തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് എന്‍ഐടി അനിശ്ചിത കാലത്തേക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു.