ട്വന്റി – ട്വന്റി : യുവരക്തം തിളച്ചു ; ഇന്ത്യ ജയിച്ചു.

ഇന്ത്യ ഒടുവില്‍ ആസ്‌ട്രേലിയന്‍ കെട്ടുപൊട്ടിച്ചു. ഇന്ന് നടന്ന രണ്ടാം ട്വന്റി – ട്വന്റി യില്‍ ആസ്‌ട്രേലിയയെ 8 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

മെല്‍ബണില്‍നടന്ന മത്സരത്തില്‍ ടോസ്‌നേടിയ ഓസീസ് ബാറ്റിംഗിനിറങ്ങി.വാര്‍ണറുടെ കൂടെ വെയ്ഡിന് പകരം ഫിഞ്ചിനെ ഇറക്കി പരീക്ഷിച്ച ഓസീസ് 19 റണ്‍സായപ്പോള്‍ ആദ്യവിക്കറ്റ് നഷ്ടമായി. ഫോമിലല്ലാത്ത ,ഷോണ്‍ മാര്‍ഷ് പെട്ടന്ന് പുറത്തായതോടെ ഓസീസിന്റെ കാര്യം തീരുമാനമായിതുടങ്ങിയിരുന്നു. ഓപ്പണര്‍ ഫിഞ്ച് 36 റണ്‍സോടെ ടോപ്പ് സ്‌കോററായി. ഡേവിഡ് ഹൗസി (24) പെയ്ഡ് (32) എന്നിവരാണ് ഓസീസനെ 131 റണ്‍സിലെത്തിച്ചത്.

ഇനി തോല്‍ക്കാന്‍ മനസ്സില്ലെന്ന മട്ടിലായിരുന്നു ഓപ്പണര്‍മാരായ സെവാഗും ഗംഭീറും. തനതു ശൈലിയില്‍ ബാറ്റുവീശിയ സെവാഗിനെ വൈകാതെ നഷ്ട്മായെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 43- ല്‍ എത്തിയിരുന്നു. പിന്നീട് കോലിയും ഗംഭീറും കൂറ്റനടികള്‍ക്ക് മുതിരാതെ ഒറ്റയും ഇരട്ടയുമായി സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. അതിനിടയില്‍ സുന്ദരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ കീപ്പര്‍ വെയ്ഡ്‌ കോലിയെ പുറത്താക്കി. പിന്നീടെത്തിയത് ധോണിയായിരുന്നു. കൂടുതല്‍ വിക്കറ്റ് നഷ്ട്മില്ലാതെ ഇരുവരും ചേര്‍ന്ന് ഇന്ത്യയെലക്ഷ്യത്തിത്തിലെത്തിച്ചു. ഗംഭീര്‍ 56- ഉം ധോണി 21-ഉം റണ്‍സ് നേടി. ഫീല്‍ഡിങ്ങില്‍ മികച്ചുനിന്ന രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.