ട്രൈനിലെ തിരക്കില്‍ 3 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്കുപറ്റി

മുംബൈ : മുംബൈയില്‍ ട്രെയ്‌നിലുണ്ടായ തിക്കിലും തിരക്കിലുെ പെട്ട്  3പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കുപറ്റി. സെന്‍ട്രല്‍ ലൈനില്‍ നാഹു, ബാന്ധു സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം ഉണ്ടായത്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ സിഗ്നല്‍ ക്യാമ്പിലെ തീപിടുത്തത്തെതുടര്‍ന്ന് ട്രെയിന്‍ സവ്വീസുകള്‍ കുറവായതിനാല്‍ ഇന്ന് യാത്രക്കാര്‍ വളരെ കൂടുതലായിരുന്നു ട്രെയ്‌നില്‍.

വേഗതയേറിയ യാത്രക്കിടയില്‍ യാത്രക്കാര്‍ സിഗ്നല്‍ പോസ്റ്റില്‍ തട്ടി തെറിച്ചുവീണാണ് അപകടമുണ്ടായത്.