ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഇന്നുമുതല്‍

ദില്ലി : ട്രെയിന്‍ യാത്രാനിരക്ക് വര്‍ദ്ധന ഇന്നുമുതല്‍ നിലവില്‍ വരും. 3.7 ശതമാനമാണ് നിരക്ക് വര്‍ദ്ധന. റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗിനും ആഹാരത്തിനും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. എസി ഫസ്റ്റ് ക്ലാസ്, എക്‌സിക്യുട്ടീവ് ക്ലാസ്, ത്രീ ടയര്‍, ടൂ ടയര്‍, എ സി ചെയര്‍ക്കാര്‍ എന്നിവയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്.

സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ധനവിലൂടെ 3000 കോടിരൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

പെട്രോളിയം ഉല്‍പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയെ സര്‍വ്വീസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2012-13 വര്‍ഷത്തെ റെയില്‍വെ ബജറ്റിന്റെ ഭാഗമായി എസി ഒന്ന്, രണ്ട് ക്ലാസുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരിന്നു. എന്നാല്‍ ഇതിന് പുറമെയാണ് ഇപ്പോഴത്തെ ഈ പുതിയ നിരക്ക് വര്‍ദ്ധന.