ട്രെയിന്‍ തട്ടി മരിച്ചു.

പരപ്പനങ്ങാടി : ട്രെയിന്‍ തട്ടി മരിച്ചു. പരപ്പനങ്ങാടി കോട്ടത്തറ സ്വദേശി ചന്ദ്രന്‍് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ പരപ്പനങ്ങാടി റെയില്‍വേ ഫഌറ്റ് ഫോറത്തിന്റെ ഭാഗമായ നടപ്പാതയിലൂടെ റെയില്‍ മുറിച്ച് കടക്കുന്നതിന്‌ടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ലാത്ത കോഴിക്കോട്- തിരുവന്തപുരം ജനശദാബ്ദി എക്‌സ്പ്രസ്സ് തട്ടിയാണ് ചന്ദ്രന്‍ മരണപ്പെട്ടത്. പത്രം വായിച്ച് റെയില്‍ മുറിച്ച് കടന്ന ഇയാളെ  നടുവിലുള്ള പാസ്സ്ത്രൂ ലൈനിലൂടെ അതിവേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഭാര്യ : ഷീജ. മക്കള്‍ : ഷിബില,നിഷില.

ചന്ദ്രന്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.