ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി ആനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി പള്ളിക്കല്‍ തൊടി അബ്ദുറഹിമാന്‍(60)ആണ് മരിച്ചത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സാണ് തട്ടിയത്. വൈകീട്ട് 4.45 നാണ് അപകടം സംഭവിച്ചത്.

ഭാര്യ : സുഹറ. മക്കള്‍: സുനീറ, സമീറ.