ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി : ഇന്ന് രാവിലെ സൗദിയിലേക്ക് പുറപ്പെടാനിരുന്ന ബസ്‌ഡ്രൈവര്‍ ഉപ്പുംതറമ്മല്‍ വിജയകൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി കൊടപ്പാളി റെയില്‍വെ ഓവുപാലത്തിനു സമീപമാണ് അപകടം നടന്നത്.

സൗദിയിലെ റിയാദില്‍ ജോലിചെയ്യതുവരികയായിരുന്നു. ഒരുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. വിദേശത്ത് പോകുന്നതിനു മുന്‍പ് നാട്ടില്‍ തൗഫീഖ്, എ.ടി.എ എന്നീ ബസ്സുകളില്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വവസതിയില്‍ സംസ്‌കരിച്ചു. ഭാര്യ : ശോഭന. മകന്‍ വിജേഷ് ഇന്ത്യന്‍ ആര്‍മിയിലാണ്. മറ്റുമക്കള്‍ വിചിത്ര, വിനീത എന്നിവരാണ്. മരുമകന്‍ : നന്ദേഷ്.