ട്രെയിനുകളില്‍ ഇനി Wi-Fi സൗകര്യം

ദില്ലി: ഇന്ത്യയിലെ ട്രെയ്‌നുകളും ഇ-വല്ക്കരിക്കുന്നു. ട്രെയ്‌നുകളില്‍ വൈഫൈ സംവിധാനമൊരുക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുക

ഇന്നവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിലാണ് റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സിലാല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന ഈ കാര്യം അറിയിച്ചത്.

ഇ ടിക്കറ്റുകള്‍ മൊബൈല്‍ ഫോണിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യവും റെയില്‍വേ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.

സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ പെടുന്ന യാത്രക്കാര്‍ക്കായി പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിര്‍മിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.