ട്രെയിനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; വി.എസ്.

തിരു : ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ യാത്ര ഇപ്പോഴും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ പ്രതികളാക്കുന്ന സമീപനവും കണ്ടുവരുന്നു. യാത്രക്കാരുടെ സൂരക്ഷ റെയില്‍വേ ഉറപ്പുവരുത്തണമെന്ന് വിഎസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഎസ് .