ട്രെയിനില്‍ വെച്ച് സ്ത്രീകളുടെ ഫോട്ടോയെടുത്ത യുവാവ് പിടിയില്‍

തിരൂര്‍: ട്രെയിനില്‍ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ കയറി മൊബൈല്‍ ഫോണില്‍ സ്ത്രീകളുടെ ഫോട്ടോയെടുക്കുകയും സ്ത്രീകളെ ശല്ല്യം ചെയ്യുകയും ചെയ്ത പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തെരുവില്‍ ലിയോണ്‍ (24)നെയാണ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

തിരുവന്തപുരം ലോക്മാന്യ തിലക് നേത്രാവി എക്‌സ്പ്രസിലെ ലേഡീസ്‌കംപാര്‍ട്ടുമെന്റില്‍ കയറിയ യുവാവ് യുവതിയെ ശല്ല്യം ചെയ്യുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. യാത്രക്കാര്‍ ഇയാളെ തിരൂര്‍ ആര്‍പിഎഫിന് കൈമറി. യുവതിയുടെ പരാതിയില്ലാത്തതിനാല്‍ പെറ്റീകേസ് രജിസ്റ്റര്‍ ചെയ്തു. 1000 രൂപ ഈടാക്കി ഇയാളെ വിട്ടയക്കുകയായിരുന്നു.