ട്രെയിനില്‍ വീണ്ടും പീഢനശ്രമം

കോട്ടയം : വനിതാകമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയ ആള്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു. വിദ്യാര്‍ത്ഥിനി നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ ഇന്ന് രാവിലെ 9മണിക്കാണ് സംഭവം നടന്നത്. ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് അതിക്രമിച്ചു കയറിയ ഉത്തരേന്ത്യക്കാരനായ യുവാവ് പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആപ്പഞ്ചിറ സ്വദേശി ജി.ഷാ എം ജോസാണ് ആക്രമണത്തിന് ഇരയായത്.

കുറുപ്പന്തറ സ്റ്റേഷനില്‍ ക്രോസിംഗിനായി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനിന്റെ മധ്യഭാഗത്തുള്ള കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നെന്ന്് സഹയാത്രികര്‍ പറഞ്ഞു. പേടിച്ച് നിലവിളിച്ച് കുതറി മാറിയിട്ടും ഇയാള്‍ പിറകെയെത്തി ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ ജിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹയാത്രികരായ പരിക്കു പറ്റിയ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു സദാനന്ദന്‍ മുംബൈയ് എന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയ പേര്.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിട്ടു. അക്രമി മാനസിക രോഗിയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.