ട്രെയിനില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

ആലപ്പുവ: തീവണ്ടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 13 കാരിയെ മാനഭംഗപ്പെടുത്താന്‍ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ചാലിയം സ്വദേശി കണ്ടന്റകത്ത് സെയ്‌നിലാബിദ് (29)ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ 4.30 മണിക്ക് ട്രെയിന്‍ ചേര്‍ത്തല വിട്ടതിന് ശേഷമാണ് സംഭവമുണ്ടായത്.

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുകത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയും അമ്മയും ഒച്ചവെച്ചാളെ കൂട്ടുകയായിരുന്നു. യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറി.