ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡിന്റെ വീഡിയോ ഗാനം ഹിറ്റാകുന്നു

bandഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ്‌ പാക്ക്‌ ബാന്‍ഡ്‌ പുറത്തിറക്കിയ വീഡിയോഗാനം ഹിറ്റാകുന്നു. ലിംഗ സമത്വം ലക്ഷ്യമിട്ട്‌ വൈ ഫിലിംസാണ്‌ ഗാനം പുറത്തിറക്കിയിരിക്കുന്നത്‌. ഹം ഹെന്‍ ഹാപ്പി(ഞങ്ങള്‍ സന്തോഷമുള്ളവരാണ്‌) എന്നാണ്‌ ഗാനം തുടങ്ങുന്നത്‌.

ഫാരല്‍ വില്യംസിന്റെ അവാര്‍ഡ്‌ നേടിയ ഹാപ്പിയുടെ ഹിന്ദി പതിപ്പാണ്‌ ഗാനം. അനുഷ്‌ക ശര്‍മായാണ്‌ ഗാനത്തിന്റെ ആദ്യ ഭാഗത്ത്‌ ആഖ്യാനം നല്‍കിയിരിക്കുന്നത്‌. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന്‌ പേരാണ്‌ യൂട്യൂബില്‍ കണ്ടത്‌.

ബാന്‍ഡ്‌ അടുത്ത ഗാനം നിര്‍മ്മിക്കാന്‍ പോകുന്നത്‌ പ്രശസ്‌ത ഗായകന്‍ സോനു നിഗമിനോടൊപ്പമാണ്‌.