ട്രാക്റ്ററും ട്രില്ലറും തുരുമ്പെടുത്തു നശിക്കുന്നു.

വള്ളികുന്ന്: വളളികുന്ന് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ 2002 കാലഘട്ടത്തില്‍ യു.കലാനാഥന്‍ മാസ്റ്റര്‍ പ്രസിഡന്റായിരിക്കെ വാങ്ങി ട്രാക്റ്ററും ട്രില്ലറും ഇപ്പോള്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്.

തുടക്കത്തില്‍ ഡ്രൈവര്‍മാരെ വച്ചാണ് ട്രാക്ട്രര്‍ ഓടിച്ചിരുന്നത്. പിന്നീട് ഡ്രൈവര്‍മാരെ അപര്യാപ്ത മൂലം ട്രാക്ട്രര്‍ പാടശേഖര സമതിക്ക് വിട്ടുകൊടുക്കുകയായിരുന്നു.
പിന്നീട് വന്ന ഭരണ സമതികള്‍ ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് ട്രാക്റ്ററും ട്രില്ലറും  തുരുമ്പെടുത്ത് നശിക്കുകയാണ്.
ഇപ്പോള്‍ യു ഡി എഫ് ഭരണസമതി അധികാരത്തില്‍ വന്നപ്പോള്‍  ട്രാക്ട്രര്‍ കാണാനില്ലെന്നും വിജിലന്‍സിനെകൊണ്ട് അന്വേഷിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഉത്തരവിനെ തുടര്‍ന്ന് പാടശേഖര സമതി ട്രാക്റ്ററും ട്രില്ലറും ഓഫീസിലെത്തിച്ചു. എന്നാല്‍ ഉപയോഗ ശൂന്യമായ ട്രാക്ട്രര്‍ സെക്രട്ടറി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ട്രാക്ട്രര്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.  ട്രാക്റ്ററും ട്രില്ലറും ഉടന്‍ അറ്റകുറ്റപണിയെടുത്ത്  ഉപയോഗപ്രദമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.