ട്രഷറി ജീവനക്കാര്‍ ധര്‍ണ നടത്തി.

മലപ്പുറം: 2500 കോടിയിലധികം നിക്ഷേപമുള്ള പെന്‍ഷന്‍ അക്കൗണ്ടുകള്‍ (പി.ടി.എസ്.ബി) ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ട്രഷറി വകുപ്പിനെ ഇല്ലാതാക്കും. മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക ഭദ്രത തന്നെ തകര്‍ക്കപ്പെടും.

ട്രഷറി വകുപ്പിനെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കൂട്ട ധര്‍ണ നടന്നു. മലപ്പുറത്ത് നടന്ന ധര്‍ണ എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുന്ദരരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. ശിവദാ സ് സ്വാഗതവും, എ.കെ. കൃഷ്ണപ്രദീപ് നന്ദിയും പറഞ്ഞു.
ടി. വേണുഗോപാലന്‍, കെ. രവീന്ദ്രന്‍, പി. മോഹന്‍ദാസ്, സരസകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.