ട്രഷറി ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി

Story dated:Saturday July 25th, 2015,05 29:pm
sameeksha sameeksha

TREASURY DHARNAതടഞ്ഞുവെച്ച പ്രമോഷനുകള്‍ ഉടന്‍ തന്നെ നടത്തി ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുക, തസ്‌തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം പിന്‍വലിക്കുക, സ്ഥലം മാറ്റ മാനദണ്‌ഡം പുന:സ്ഥാപിക്കുക,ട്രഷറിവകുപ്പിനെ തകര്‍ക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട്‌ ട്രഷറി വകുപ്പ്‌ ജീവനക്കാര്‍ കേരള എന്‍.ജി.ഒ.യൂണിയന്റെയും കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ട്രഷറിക്ക്‌ മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി. കെ.ജി.ഒ.എ. സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍ സുരേഷ്‌ കുമാര്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.കൃഷ്‌ണപ്രദീപ്‌ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ ടി.എം.ഋഷികേശന്‍ അദ്ധ്യക്ഷനായി. ധര്‍ണ്ണക്ക്‌ എന്‍.ജി.ഒയൂണിയന്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍ മുഹമ്മദ്‌ അഷ്‌റഫ്‌,ജില്ലാ ട്രഷറര്‍ കെ.രവീന്ദ്രന്‍, പി.മോഹന്‍ദാസ്‌, ടി.കെ ഷൈനി,പി.ചിന്ന,ജയ്‌വിശാഖ്‌, സി.പി.അജിത്‌ കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സോഫിയ ബി ജയിന്‍സ്‌ സ്വാഗതവും കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ്‌ പ്രകാശ്‌ പുത്തന്‍മഠത്തില്‍ നന്ദിയും പറഞ്ഞു.