ട്രക്ക് സമരം; പാചകവാതക വിതരണം പ്രതിസന്ധിയില്‍.

ചേളാരി: ട്രക്ക് സമരം തുടരുന്നതോടെ പാചകവാതക വിതരണം താറുമാറായി. ലോറിസമരം കാരണം പാചകവാതകം എത്താത്തതിനെ തുടര്‍ന്ന് ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫില്ലിംങ് യൂണിറ്റിലെ രണ്ട് ഷിഫ്റ്റുകളിലും ഇന്നലെ ഫില്ലിംങ് നടന്നില്ല. ദിനംപ്രതി 50 ലോഡുകളിലായി 15,200 ഗ്യാസ് സിലണ്ടറുകള്‍ പുറത്ത് പോകുന്ന ഈ യൂണിറ്റില്‍ നിന്ന് ഇന്നലെ 3000 സിലിണ്ടറുകള്‍ മാത്രമാണ് ഫില്ല് ചെയ്ത് പുറത്ത് പോയത്.
ട്രക്ക് സമരം തീര്‍ന്നാലും പാചകവാതകത്തിന്റെ ക്ഷാമം വരും മാസങ്ങളിലും നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്.