ട്രംപിനെതിരായ പ്രതിഷേധത്തില്‍ പരക്കെ സംഘര്‍ഷം

വാഷിങ്ടൺ: അമേരിക്കയുടെ 45ാമത്​ പ്രസിഡൻറായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. സംഭവത്തിൽ 217 ​പേരെ അറസ്​റ്റ്​ചെയ്​തതായാണ്​ റിപ്പോർട്ട്​. ഏഴു പൊലീസുകാർക്ക്​ പരിക്കേൽക്കുകയും​ ചെയ്​തു​. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ ​പ്രതിഷേധക്കാർ കടകളും ബസ്​സ്​റ്റോപ്പുകളും അടിച്ചു തകർത്തു.