ടോള്‍ സമരം ശക്തിപ്പെടുന്നു; പിരിവ് താത്ക്കാലികമായി മുടങ്ങി.

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍പിരിക്കുന്നതിനെതിരെ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഉപരോധ സമരത്തെ തുടര്‍ന്ന് ഇന്നും ടോള്‍പിരിവ് താത്ക്കാലികമായി മുടങ്ങി. ഇന്ന് 3.30 മണിയോടെ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക് കമ്മിറ്റിയുടെ മാര്‍ച്ച് ടോള്‍ പിരിക്കുന്നിടത്തെത്തിയപ്പോഴാണ് ടോള്‍പിരിവ് നിര്‍ത്തിവെച്ചത്്. ഡിവൈഎഫ്‌ഐയുടെ സമരം ജില്ലാപ്രസിഡന്റ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഇപ്പോള്‍ രാത്രിയില്‍ ടോള്‍ പിരിവ് നടക്കുന്നില്ല

ഇന്ന്് രാവിലെ പോപ്പുലര്‍ഫ്രണ്ടും സമരത്തിന് ഐക്ക്യദാര്‍ഢ്യംപ്രകടിപ്പിച്ച് മാര്‍ച്ച് നടത്തി.

രാവിലെ മുതലുണ്ടായ കനത്ത പോലീസ് സാന്നിധ്യം ജനങ്ങളില്‍ സംഘര്‍ഷമുണ്ടകുമെന്ന ആശങ്ക പടര്‍ത്തി. വന്‍ ജന സഞ്ചയമാണ് രണ്ട് സമരങ്ങള്‍ നടക്കുമ്പോഴും സ്ഥലത്ത് തടിച്ചുകൂടിയത്.

വരും ദിനങ്ങളില്‍ കൂടുതല്‍ സംഘടനകളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും സമരത്തിന് ഐക്ക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.