ടെറസില്‍ പൊന്നു വിളയിച്ച കര്‍ഷകന്‍

പരപ്പനങ്ങാടി: വീടിന്റെ ടെറസിനുമുകളില്‍ നെല്‍കൃഷി പരീക്ഷണവുമായി ചെട്ടിയാംതൊടി അബ്ദുറഹിമാന്‍ കൃഷികളത്തില്‍ കൗതുക കാഴ്ച്ചയാവുന്നു.

ഒന്നരപതിറ്റാണ്ടു കാലമായി ജൈവകൃഷിയെ ജീവിതോപാധിയാക്കി മാറ്റിയ പന്താരങ്ങാടി പാറപ്പുറം സ്വദേശി സിടി അബ്ദുറഹിമാന്‍ കൃഷി ഓഫീസറുടെ ഉപദേശത്തെ തുടര്‍ന്നാണ് വിണ്ണില്‍ നിന്നും നൂറുമേനി കൊയ്യാന്‍ സ്വന്തം പുരപ്പുറത്ത് കയറിയത്. നേരത്തെ പടവലമുള്‍പ്പെടെയുള്ള പച്ചക്കറി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത അബ്ദുറഹിമാന്‍ ആകാശ പന്തലില്‍ അരിമണി വിപ്‌ളവം തീര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

നൂറില്‍ പരം പോളിത്തീന്‍ കവറുകളില്‍ വിത്തെറിഞ്ഞ് ടെറസിന്‍ മുകളില്‍ അടിക്കിവെച്ച നെല്‍കൃഷി പ്രത്യേക ഞാറുനടീല്‍ വേണമെന്നുള്ളതും ജൈവ പരിചരണം കൊണ്ടുമാത്രം വിള കൊയ്യാമെന്നതും അനുകൂല ഘടകമാണ്. കൃഷിയിറക്കാന്‍ മണ്ണില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവര്‍കുള്ള മറുപടികൂടിയാണ് ഈ ആകാശ കൃഷി.