ടെമ്പിള്‍ഡണ്‍ അവാര്‍ഡ് ദലൈലാമയ്ക്ക്.

ന്യൂയോര്‍ക്ക്: 2012 ലെ ടെമ്പിള്‍ഡണ്‍ അവാര്‍ഡ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക്. ശാസ്ത്രത്തിലും മതവിഷയങ്ങളിലും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത.
10 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മെയ് 14 ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് ദലൈലാമയ്ക്ക് അവാര്‍ഡു നല്‍കും. 1989-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ദലൈലാമയ്ക്ക് ലഭിച്ചിട്ടുണ്ട്.