ടെട്ര ഇടപാട്; ,സിബിഐക്ക് കരസേനാമേധാവിയുടെ പരാതി.

ദില്ലി: ടെട്ര ട്രക്ക് ഇടപാടിന് കോഴ വാഗ്ദാനം ചെയ്തതിന് ഇന്ത്യന്‍ കരസേനാമേധാവി ജന: വി കെ സിംങ്, സിബിഐക്ക് രേഖാമൂലം പരാതി നല്‍കി. പരാതിയില്‍ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജന: തേജീന്ദര്‍സിംങ് സേനക്കാവശ്യമായ വാഹനങ്ങള്‍ വാങ്ങുന്നതിന് കോഴ വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അടക്കം സിബിഐയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഈ പരാതി പരിശോധിക്കും.

 

ഈ വിഷയത്തില്‍് വി.കെ സിംങ് മുമ്പ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ അന്വേഷണം ഏല്‍പിച്ചത്. ടെട്ര ട്രക്കുകള്‍ വാങ്ങുന്നതിനായി തനിക്ക് 14 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് വി.കെ സിംങ് വെളിപ്പെടുത്തിയത്.