ടെക്‌സ്റ്റൈല്‍ ഡിസൈനര്‍ ഒഴിവ്‌

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍ മുഖേന നടപ്പാക്കുന്ന ‘ന്യൂ പ്രൊഡക്ഷന്‍ പ്രോഗ്രാമി’ ന്റെ ഭാഗമായി നൂതന ടെക്‌സ്റ്റയില്‍ ഡിസൈന്‍ രൂപകല്‌പന ചെയ്‌ത്‌ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതിന്‌ ഫ്രീലാന്റ്‌സ്‌ ടെക്‌സ്റ്റയില്‍ ഡിസൈനര്‍മാരെ ആവശ്യമുണ്ട്‌. ഹാന്‍ഡ്‌ലൂം ടെക്‌നോളജി, ടെക്‌സ്റ്റയില്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ്‌ എന്നിവയില്‍ ബിരുദമോ, ഡിപ്ലൊമയോ യോഗ്യതയുള്ളവരും സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ച്‌ ഡിസൈന്‍ ചെയ്‌ത്‌ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ ജൂണ്‍ 27 ന്‌ രാവിലെ 11 ന്‌ കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ഐ.എച്ച്‌.ടി.യില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2835390.