ടീച്ചര്‍ പൂട്ടിയിട്ട നഴ്‌സറി വിദ്യാര്‍ത്ഥി മരിച്ചു.

ചണ്ഡീഗഢ്: ഹോംവര്‍ക്ക ചെയ്യാത്തതിനെ തുടര്‍ന്ന് ടീച്ചര്‍ ബാത്ത് റൂമില്‍ പൂട്ടിയിട്ട നഴ്‌സറി വിദ്യാര്‍ത്ഥി മരിച്ചു. ആറുവയസ്സുകാരന്‍ പങ്കജാണ് മരണമടഞ്ഞത്. ഹരിയാനയിലെ ചണ്ഡീഗഢ് ജില്ലയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.
രാജ്കുല്‍ സര്‍ക്കാര്‍ നഴ്‌സറി സ്‌കൂളിലാണ് ഹോംവര്‍ക്ക് ചെയ്യാത്തതിന് പങ്കജ് എന്ന വിദ്യാര്‍ത്ഥിയെ ടീച്ചര്‍ ബാത്ത്‌റൂമില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടത്. ഇതിനെ തുടര്‍ന്ന് മാനസികനില തകരാറിലായ കുട്ടി ഒരു മാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച ചികില്‍സയിലിരിക്കേ പങ്കജ് മരണമടഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.