ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റ്നു ഫെബ്രുവരി10ന് ജിദ്ദയില്‍ കൊടിയേറ്റം.

ജിദ്ദ : ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേൽക്കാറുള്ള ടി.സി.എഫ്ന്‍റെ ഒൻപതാമത് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 10ന് കൊടിയേറും.  മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും അതിലേറെ ജനപ്രാതിനിത്യത്തോടെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജിദ്ദയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായാണ് അറിയപ്പെടുന്നത്. വടക്കന്‍ കേരളത്തിലെ തീരപ്രദേശ പട്ടണമായ തലശ്ശേരിയിലെ ഒരു കൂട്ടം കായിക പ്രേമികള്‍ ചേര്‍ന്ന് 2008 ല്‍ രൂപികരിച്ച ഒരു കായിക സംഘടനയാണ് ടി സി എഫ്.

ഫെബ്രുവരി ഒന്നിന് നടക്കുന്ന ടി.സി.എഫ് പ്രചരണ പരിപാടിയുടെ മുഖ്യ അതിഥിയായി  ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റ് ഉംകേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഉം ആയ ടി.സി. മാത്യു പങ്കെടുക്കും.സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് ഒൻപതാം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ജിദ്ദയിലെ ഏറ്റവും മികച്ച 16 ടീമുകൾ മാറ്റുരക്കും. അഞ്ചു വാരാന്ത്യങ്ങളിൽ ആയി നടക്കുന്ന ടൂർണമെന്റിൽ ലീഗ് റൌണ്ട്, ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ 31 മത്സരങ്ങൾ ഉണ്ടാകും. ടൂർണമെന്റ് സിത്തീൻ റോഡിലെ അല്‍വഹ ഹോട്ടലിനടുത്തുള്ള ബി.എം.ടി ഫ്ലദ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും.രാവും പകലുമായി വെള്ളി, ശനി ദിവസങ്ങളിയായി നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാന്, ശ്രിലങ്ക , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പ്രമുഖ കളിക്കാർ പങ്കെടുക്കും. പതിനാറു ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരം തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൌണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും.  ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പൊയന്റ് നേടുന്ന രണ്ടു ടീമുകൾ വീതം ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യോഗ്യത നേടും. മാർച്ച്‌10 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും.

വിജയികൾക്കുള്ള ജോഠൻ പൈന്റ്‌സ് ചാമ്പ്യൻസ് ട്രോഫിയും, ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ & തുർക്കിഷ് എയർലൈൻസ് റണ്ണർ-അപ്പിനുള്ള കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്സ്മാൻ, ബെസ്റ്റ് ബൌളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൌണ്ടർ, ഫാസ്റ്റസ്റ് ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും. മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. കാണികള്‍ക്ക് രജിസ്ട്രേഷന് വേണ്ടി പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ ദിവസം നല്‍കുന്നതായിരിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് തുർക്കിഷ് എയർലൈൻസും, എയർ ഇന്ത്യയും സ്പോൺസർ ചെയ്യുന്ന എയർ ടിക്കറ്റും സമ്മാനിക്കും.

ഉല്‍ഘാടന ദിവസം മുഴുവന്‍ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികള്‍ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി ടി സി എഫ് കുരുന്നുകള്‍ ഉല്‍ഘാടന പരിപാടികള്‍ വര്‍ണ്ണാഭമാക്കും.  ടൂര്‍ണമെന്റിന്റെ മുഴുവന്‍ വാര്‍ത്തകളും ചിത്രങ്ങളും ലൈവ് സ്കോർ എന്നിവ ടി.സി.എഫിന്റെ ഫേസ്ബുക്ക്‌ പേജിൽ പ്രസിദ്ധീകരിക്കും.

ടി.സി.എഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷഹനാദ് വിശദീകരിച്ചു. ചീഫ് കോർഡിനെറ്റർ മുഹമ്മദ് ഫസീഷ് ടൂർണമെന്റിൽ സഹകരിക്കുന്ന സ്പോൺസർമാരെ പരിചയപ്പെടുത്തി. ടൂർണമെന്റ് ഘടനയെ കുറിച്ച് കൺവീനർ ഷംസീർ ഒളിയാട്ട് സംസാരിച്ചു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി സഫീൽ ബക്കർ ,മീഡിയ കോർഡിനെറ്റർ അബ്ദുൽ കാദർ മോച്ചേരി , നിർവാഹക സമിതി അംഗങ്ങളായ തജ്മൽ ബാബു ആദിരാജ, തൻസീം കെ.എം, റാസിഖ് വി.പി എന്നിവര്‍ പങ്കെടുത്തു.