ടി ദാമോദരന്‍ അന്തരിച്ചു.

 

കോഴിക്കോട് : മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ അന്തരിച്ചു. ഇന്നുരാവിലെ 10.30 നായിരുന്നു അന്ത്യം. കോഴിക്കോട് അദേഹത്തിന്റെ മകളായ ദീദി ദാമോദരന്റെ വസതിയില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം. 76 വയസ്സായിരുന്നു.

 

കോഴിക്കോടന്‍ തെരുുകളിലെ പച്ചയായ ജീവിതങ്ങളെ തന്റെ തൂലികയിലൂടെ അഭ്രപാളികളിലെത്തിച്ച ടി. ദാമോദരന്‍ ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നിറസാനിദ്ധ്യമായിരുന്നു.

ഐ.വി.ശശി, ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ അങ്ങാടി, ഈ നാട്,വാര്‍ത്ത, ഇനിയെങ്കിലും, ആവനാഴി, നാല്‍കവല തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാള സിനിമക്ക് സമാമനിച്ചു.

1935 ല്‍ കോഴിക്കോട് ബേപ്പൂരിലാണ് ടി.ദാമോദരന്റെ ജനനം. കോഴിക്കോടന്‍ നാടകങ്ങളിലൂടെയാണ് അദേഹത്തിന്റെ കലാരംഗത്തേക്കുള്ള തുടക്കം. ‘ലൗ മേരേജ് ‘ എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. 42 ഓളം ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ ചിത്രങ്ങള്‍ക്ക് അദേഹം തിരക്കഥയെഴുതി.

ബേപ്പൂരില്‍ കായികാധ്യാപകനായിരുന്ന അദേഹം മികച്ച ഫുട്‌ബോള്‍ കമാന്‍ന്റേറ്ററും റഫറിയുമായിരുന്നു. ബേപ്പൂരില്‍ തുടങ്ങാനിരിക്കുന്ന് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് അദേഹത്തിന്റെ അന്ത്യം.

 

പ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ആദ്യമലയാള ചിത്രമായ ‘ഉണരു’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് ടി. ദാമോദരനായിരുന്നു.
പ്രയദര്‍ശനോടൊന്നിച്ച് അണിയിച്ചൊരുക്കിയ ആര്യനും കാലാപാനിയും ആഘോഷിക്കപ്പെട്ടതിനോടൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി.

സമൂഹത്തിലെ അനീതികള്‍ക്കെതിരെ പടവാളാകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ടി. ദാമോദരന്റെ നായക കഥാപാത്രങ്ങളെ മലയാളികള്‍ എന്നും നെഞ്ചേറ്റിയിരുന്നു.

പാലേരിമാണിക്ക്യം, കിളിച്ചുണ്ടന്‍ മാമ്പഴം, എസ് യുവറോണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം ബേപ്പൂരുള്ള അദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുകും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ അഴകൊടി ക്ഷേത്രത്തിനടുത്തുള്ള മകളുടെ വസതിയില്‍ എത്തികൊണ്ടിരിക്കുകയാണ്.

 

പാലേരിമാണിക്ക്യത്തിലെ ഒരു രംഗം :