ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചു

തിരൂരങ്ങാടി: സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും പ്രമുക ഇസ്ലാമിക പണ്ഡിതനുമായ ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചു.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ചേളാരി വെളിമുക്കിലെ സ്വവസതിയില്‍ വ്ച്ചായിരുന്നു അന്ത്യം.മരക്കുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികത്സയിലായിരുന്നു. ഖബറടക്കം തിങ്കളാഴാച രാവിലെ ഒന്വതിന് വെളിമുക്ക് ജുമാ അത്ത്് പള്ളിയില്‍ വച്ച് നടക്കും.
നിലവില്‍ ഇദ്ദേഹം കാസര്‍കോട് തളങ്കര മാലിക്ദിനാര്‍ പള്ളിയിലെ ഖാസിയാണ്. കാസര്‍കോഡ് ജില്ല ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാസര്‍കോട് സംയുക്ത ജുമാഅത്ത് ഖാസി, സമസ്ത ഫത്‌വ കമ്മറ്റിയംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
1930ല്‍ ബീരാന്‍കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി മുന്നിയൂര്‍ പടിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഭാര്യ ഖദീജ മക്കള്‍ മുഹമ്മദ് ബഷീര്‍ ഫൈസി, അബ്ദുല്‍ മജീദ് മരുമക്കള്‍ ആയിശാബീവി, അസ്മാബി
ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് തിങ്കളാഴ്ച സമസ്തയുടെ കീഴിലുള്ള മദ്രസകള്‍ക്ക് അവധിയായിരിക്കും