ടി. എ. റസാക്കിന്‌ സ്‌മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും; സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍

T-A-RAZAKകൊണ്ടോട്ടി: അന്തരിച്ച തിരക്കഥാകൃത്ത്‌ ടി.എ റസാക്കിന്‌ സിനിമാ പ്രവര്‍ത്തകരുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെ ഉചിതമായ സ്‌മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. കൊണ്ടോട്ടിയിലെ റസാക്കിന്റെ വീട്‌ സന്ദര്‍ശിച്ച ശേഷമാണ്‌ സ്‌പീക്കര്‍ ഇക്കാര്യം പറഞ്ഞത്‌. സാഹിത്യത്തിലൂന്നിയ കഥകളാണ്‌ റസാക്ക്‌ സിനിമയില്‍ ഉപയോഗിച്ചത്‌ . അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ജീവിതഗന്ധിയായിരുന്നതായും അദ്ദേഹം പറഞ്ഞു. ബന്ധുക്കളേയും കുടുംബങ്ങളേയും ആശ്വസിപ്പിച്ച്‌ സ്‌പീക്കര്‍ മടങ്ങി.