ടിസ്തക്കെതിരായ കേസ് വ്യാജം.

വംശഹത്യക്കിരയായവരുടെ ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തുവെന്ന് ആരോപിച്ച് മോഡിസര്‍ക്കാര്‍ എടുത്ത കേസ് വ്യാജമെന്ന് സുപ്രീം കോടതി. ടിസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്ദാബ്, ആലം, രജ്ഞനാ പ്രകാശ് ദേശായി എന്നിവരടങ്ങി ബഞ്ച് പറഞ്ഞു. കേസുമായി മുന്നോട് പോകരുതെന്ന് സര്‍ക്കാറിനെ ഉപദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി. ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷിനോട് കോടതി നിര്‍ദ്ദേശിച്ചു. വംശഹത്യയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ടിസ്താക്കെതിരെ ഗുജറാത്തില്‍ നിലവിലുണ്ട്.