ടിപി വധക്കേസ്; മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ തള്ളി

ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി മോഹനന്‍ മാസ്റ്റര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായ ശേഷം ജാമ്യത്തിനായി സമീപിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ തടസഹര്‍ജി നല്‍കിയിരുന്നു.

മോഹനന്‍ മാസ്റ്റര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ടിപി യുടെ ഭാര്യ കെകെ രമ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ ഡിസംബറില്‍ തള്ളിയിരുന്നു.