ടാറ്റ സഫാരി സ്റ്റോം എത്തിക്കഴിഞ്ഞു.

വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന കംഫര്‍ട്ടും ആഢംബരവും ഒത്തിണങ്ങിയ ഒരു വാഹനമിതാ എത്തിയിരിക്കുന്നു ടാറ്റാ സഫാരി സ്റ്റോം. ഇന്ത്യന്‍ കാലവസ്ഥയ്ക്കും റോഡുകള്‍ക്കും ഏറെ യോജിക്കുന്ന തരത്തിലാണ് സ്‌റ്റോമിന്റെ നിര്‍മാമണം.

ഏഴു നിറങ്ങളിലായി മൂന്നു വര്‍ഷമോ 100,000 കിലോമീറ്ററോ വാറന്റിയോടെയാണ് സഫാരി സ്റ്റോം അവതരിപ്പിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നാല്‍ നാലു വര്‍ഷമോ 150,000 കിലോമീറ്റര്‍ എക്‌സ്റ്റന്‍ഡബിള്‍ വാറന്റിയും 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇതിനുള്ളത്.

എല്‍ എക്‌സ്, ഇഎക്‌സ്, വിഎക്‌സ്(4-2, 4-4) വേരിയന്റുകളില്‍ ലഭ്യായിട്ടുള്ള ഈ സഫാരി സ്റ്റോമിന് 9.95 ലക്ഷം മുതല്‍ 13.66 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ് ഷോറും വില.