ടാട്രാ ട്രെക്‌സ് ചെയര്‍മാനെ സിബിഐ ചോദ്യം ചെയ്യും.

ദില്ലി : കരസേന മേധാവി വി.കെ സിങ് ഉയര്‍ത്തിയ വാദം ശരിവെക്കുന്ന നിലപാടുമായി സി.ബി.ഐ വെക്ട്രാ ഗ്രൂപ് ചെയര്‍മാന്‍ രവി റിഷിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനം.

ടാട്രാ ട്രക്‌സുകളുടെ ഭൂരിഭാഗം ഓഹരികളും ഈ ഗ്രൂപ്പിന്റെ കൈവശമാണ്.ടാട്രാ ട്രക്കുകള്‍ വാങ്ങിയതിലാണ് അഴിമതി നടന്നതെന്ന് വി.കെ.സിങ് ആരോപിച്ചിരുന്നു.

 
സൈന്യത്തിന് വാഹനങ്ങള്‍ വിതരണം ചെയ്ത ടാട്രാ ബാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.