ടാങ്കര്‍സമരം ഒത്തുതീര്‍ന്നെങ്കിലും ഗ്യാസിന് ഇനിയും കാത്തിരിക്കണം.

ആയിട്ടില്ല. ഗാര്‍ഹികഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന്റെ (14കിലോഗ്രാം) റീഫില്ലിംങ് ചേളാരി ഐഒസിയില്‍ ഇനിയും ആരംഭിച്ചിട്ടില്ല.

 

തിങ്കളാഴ്ചയോടെ സിലിണ്ടര്‍ വിതരണം പൂര്‍വ്വസ്ഥിതിയില്‍ എത്തുമെന്നാണ് ഐഒസി അധികൃതര്‍ അറിയിച്ചിരുന്നത്. സമരം മൂലം 6 ദിവസമായി ഐഒസിയില്‍ ഫില്ലിംങ് നടക്കുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ തന്നെ 60-70 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ബുക്ക് ചെയ്ത ഗ്യാസ് ലഭിക്കുന്നത്. ഫില്ലിംങ് ദിവസങ്ങളോളം മുടങ്ങിയത് പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കുകയാണ്.

 

വരാനിരിക്കുന്ന വിഷുവിന് കൂടുതല്‍ സിലിണ്ടറുകള്‍ എത്തിക്കാനുള്ള ശ്രമത്തിന് സമരം തിരിച്ചടിയായിരിക്കുകയാണ്. ഉത്സവസീസണുകളില്‍ ഗ്യാസ് ക്ഷാമം ഒഴിവാക്കാന്‍ മുന്‍കൂട്ടി സിലിണ്ടര്‍ ഫില്ലിംങ് നടത്തി വരികയാണ് പതിവ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മുടങ്ങിയ ഫില്ലിംങ് നികത്തേണ്ടതിനാല്‍ ഉത്സവസമയങ്ങളിലെ ക്ഷാമം എത്രകണ്ട് പരിഹരിക്കാനാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.